ഇസ്‌റാഈലിനെ അംഗീകരിക്കല്‍ ആണവകരാറിന്റെ ഭാഗമല്ലെന്ന് ഒബാമ

Posted on: April 8, 2015 6:00 am | Last updated: April 8, 2015 at 9:08 am

വാഷിംഗ്ടണ്‍: ഇസ്‌റാഈലിനെ അംഗീകരിക്കുന്ന വിഷയം ഇറാനുമായുള്ള ആണവകരാറിന്റെ ഭാഗമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇതോടെ, ഇസ്‌റാഈലിന്റെ നിലപാടുകളെ അവഗണിക്കുകയാണ് ഒബാമെ ചെയ്യുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ ഒരഭിമുഖത്തിനിടെ, പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ് ഇറാനുമായുള്ള ആണവകരാറെന്ന് ഒബാമ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, ഏതെങ്കിലും വിധേന ആണവകരാര്‍ യാഥാര്‍ഥ്യമാകാതിരിക്കുകയോ ഉപാധികള്‍ ഇറാന്‍ ലംഘിക്കുകയോ ചെയ്താല്‍ ഉപരോധം ശക്തിപ്പെടുത്തുമെന്നും ഒബാമ വ്യക്തമാക്കി.