ദേവര്‍ഷോലയിലെ സമൂഹ വിവാഹവും ദശദിന പ്രഭാഷണവും: സ്വാഗത സംഘം രൂപവത്കരിച്ചു

Posted on: April 8, 2015 5:37 am | Last updated: April 8, 2015 at 12:37 am

ഗൂഡല്ലൂര്‍: ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാരുടെ ദര്‍സ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പാടന്തറ മര്‍കസില്‍ ഈ മാസം 16 മുതല്‍ 25 വരെ നടക്കുന്ന ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാരുടെ ദശദിന പ്രഭാഷണത്തിന്റെയും, 27ന് നടക്കുന്ന സമൂഹവിവാഹത്തിന്റെയും വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികളായി കെ പി മുഹമ്മദ് ഹാജി (ചെയ) പി മൊയ്തു മുസ് ലിയാര്‍, ചോനാരി ഹംസ ഹാജി, എ ഹംസ ഹാജി, മജീദ് ഹാജി ഉപ്പട്ടി, സി അബു (വൈ.ചെ) സി കെ കെ മദനി (കണ്‍) അഡ്വ. കെ യു ശൗക്കത്ത്, അബു മുസ് ലിയാര്‍ എരുമാട്, സലാം പന്തല്ലൂര്‍, ജഅഫര്‍ മാസ്റ്റര്‍, പി എ നാസര്‍ മുസ് ലിയാര്‍ (ജോ.കണ്‍) അബ്ദുല്‍ അസീസ് കറക്കപാളി (ട്രഷറര്‍) തിരഞ്ഞെടുത്തു.
യോഗത്തില്‍ മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. പാടന്തറ മര്‍കസ് ജനറല്‍ സെക്രട്ടറി ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. പാടന്തറ മര്‍കസ് ജനറല്‍ മാനേജര്‍ സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് സ്വാഗതം പറഞ്ഞു.
എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി, എസ് വൈ എസ് ജില്ലാ ട്രഷറര്‍ സി കെ കെ മദനി, സി ഹംസ ഹാജി, ഹബീബുള്ള പന്തല്ലൂര്‍, മജീദ് ഹാജി ഉപ്പട്ടി, മൊയ്തീന്‍ ഫൈസി, ശിഹാബുദ്ധീന്‍ മദനി, ജഅ#്ഫര്‍ മാസ്റ്റര്‍, ഹനീഫ അഹ്‌സനി, റസാഖ് ഹാജി പാടന്തറ, തുടങ്ങിയവര്‍ സംബന്ധിച്ചു.