സുസുക്കി ഗിസ്സര്‍ എസ് എഫ് പുറത്തിറക്കി

Posted on: April 7, 2015 7:44 pm | Last updated: April 7, 2015 at 7:45 pm

suzuki gizzer sfസുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ തങ്ങളുടെ പുതിയ മോഡലായ ഗിസ്സര്‍ എസ് എഫ് പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ സുസുക്കി ഗിസ്സറിന്റെ പുതിയ പതിപ്പാണ് ഗിസ്സര്‍ എസ് എഫ്. ഫീച്ചേര്‍സ്, എഞ്ചിന്‍, എന്നിവയെല്ലാം പഴയ പതിപ്പിന് സമാനമാണ്.

മൗണ്ടഡ് റിയര്‍ വ്യൂ മിറര്‍, ഇന്റിക്കേറ്റര്‍ തുടങ്ങിയവയാണ് പുതിയ പതിപ്പില്‍ മാറ്റിയിരിക്കുന്നത്. 155 സി സി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ പതിപ്പിനുള്ളത്. 83,439 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.