ഇനി രാജ്യത്ത് എമര്‍ജന്‍സി നമ്പര്‍ 112 മാത്രം

Posted on: April 7, 2015 4:39 pm | Last updated: April 8, 2015 at 12:17 am
SHARE

emergency numberന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരൊറ്റ എമര്‍ജന്‍സി നമ്പര്‍ ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചു. 112 ആണ് നമ്പര്‍. നിലവിലുള്ള 100, 101, 102, 108 എന്നീ നമ്പറുകള്‍ സെക്കന്‍ഡറി നമ്പറുകളായി തുടരും. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈല്‍ നമ്പറില്‍ നിന്നോ 112 എന്ന നമ്പറിലേക്കു വിളിക്കാം.

സെക്കന്‍ഡറി നമ്പറുകളിലേക്കു വിളിക്കുന്ന കോളുകള്‍ 112ലേക്ക് റീറൂട്ട് ചെയ്യപ്പെടും. കാലക്രമേണ സെക്കന്‍ഡറി നമ്പറുകളുടെ സേവനം നിര്‍ത്തും. ഔട്ട്‌ഗോയിംഗ് കോളുകള്‍ സൗകര്യമില്ലാത്ത ഫോണുകളില്‍ നിന്നും സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച സിമ്മുകളില്‍ നിന്നും 112ലേക്കു വിളിക്കാം.