താമസ കുടിയേറ്റ കിയോസ്‌കുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്

Posted on: April 7, 2015 4:16 pm | Last updated: April 7, 2015 at 4:16 pm

gdrfaദുബൈ: താമസ-കുടിയേറ്റ വകുപ്പ്, ഇടപാടുകാര്‍ക്ക് ഏര്‍പെടുത്തിയ ‘സ്വയം സേവന’ കിയോസ്‌കുകള്‍ (ആമിര്‍ സര്‍വീസ്) കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.
താമസ-കുടിയേറ്റ വകുപ്പ് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ പര്യാപ്തമായ കിയോസ്‌കുകളാണിത്. വിസ സംബന്ധമായ എല്ലാ ഇടപാടുകളും ഇതിലൂടെ സാധ്യമാണ്. സ്വദേശികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാനും കഴിയും. ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ളതാണ് കിയോസ്‌കുകളെന്നും മേജര്‍ ജനറല്‍ അറിയിച്ചു.