ബിഹാറില്‍ കോപ്പിയടി വിവാദത്തിനു പിന്നാലെ ഉത്തരക്കടലാസില്‍ പണം

Posted on: April 7, 2015 11:35 am | Last updated: April 8, 2015 at 12:16 am
SHARE

bihar-examസഹര്‍സ: ബിഹാറില്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത്. പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിനിടെ ഉത്തരക്കടലാസില്‍ നിന്ന് 100 രൂപ ലഭിച്ചു. പരീക്ഷയില്‍ വിജയിപ്പിക്കാന്‍വേണ്ടിയുള്ള കൈക്കൂലിയാണിതെന്നാണ് കരുതുന്നത്. ഉത്തരക്കടലാസില്‍ ഒട്ടിച്ച നിലയിലായിരുന്നു നൂറ് രൂപയുടെ നോട്ട്.
പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നവര്‍ക്കും വിഷയങ്ങളില്‍ അടിസ്ഥാനവിവരംപോലും ഇല്ലാത്തതിന്റെ തെളിവുകള്‍ എന്‍ഡിടിവി പുറത്തുവിട്ടു. ഇംഗ്ലീഷ് പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകനോട് വിഖ്യാത എഴുത്തുകാരന്‍ ഷെക്‌സ്പിയറുടെ പേരിന്റെ സ്‌പെല്ലിംഗ് ചോദിച്ചപ്പോള്‍ തെറ്റായാണ് മറുപടി നല്‍കിയത്. കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നയാളോട് മാത്തമാറ്റിക്‌സിന്റെ സ്‌പെല്ലിംഗ് ചോദിച്ചപ്പോഴും തെറ്റായിരുന്നു മറുപടി.

ബിഹാറിലെ ഒരു സ്‌കൂളില്‍ പരീക്ഷയെഴുതുന്നവരെ സഹായിക്കാനായി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത് അടുത്തിടെ വിവാദമായിരുന്നു.