ഉള്ളാറ്റക്കുളം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Posted on: April 7, 2015 10:47 am | Last updated: April 7, 2015 at 10:47 am

കൊപ്പം: വിളയൂര്‍ പഞ്ചായത്തിലെ ഉള്ളാറ്റക്കുളം 14ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. ഉച്ചക്ക് രണ്ടിന് കൂരാച്ചിപ്പടിയിലാണ് ഉദ്ഘാടന സമ്മേളനം. സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷനാകും. ഇതാദ്യമായി വിളയൂരിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25. 5 ലക്ഷം രൂപ ചെലവിട്ടാണ് കുളം നവീകരിച്ചത്. രണ്ടു ഏക്കര്‍ വരുന്നതാണ് പഞ്ചായത്തിലെ പുരാതന കുളം.
കൂരാച്ചിപ്പടി കല്ലറക്കോട് ശിവക്ഷേത്രത്തിന് മുന്നിലെ കുളമാണ് കടുത്ത വേനലിലും നാട്ടുകാര്‍ക്ക് ആശ്രയം. പായലും കുറ്റിക്കാടും ചെളിയും നിറഞ്ഞ കുളം നാട്ടുകാര്‍ക്ക് കുളിക്കാന്‍ പറ്റാത്ത വിധം ശോച്യാവസ്ഥയിലായിരുന്നു. കാല്‍ലക്ഷം രൂപ ചെലവിട്ട് കുളം നവീകരിച്ചതോടെ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് കുളിക്കാനും ജലസേചനത്തിനും ആശ്വാസമായി.
കുളത്തിന്റെ നാലു’ാഗവും അരികുഭിത്തി കെട്ടുകയും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ കടവുകള്‍ പണിയുകയും കമ്പി വേലി കെട്ടി സംരക്ഷിക്കുകയും ചെയ്തു. കുളത്തിന്റെ കിഴക്ക് ഭാഗത്ത് നടപ്പാത നിര്‍മിച്ചു. കല്ലറക്കോട് ശിവക്ഷേത്രത്തിലേക്ക് വരുന്ന ‘ക്തരുടെ സൗകര്യാര്‍ഥം പ്രത്യേക കുളിക്കടവും പണിതിട്ടുണ്ട്. പഞ്ചായത്തിലെ തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വഴി തൂതപ്പുഴയില്‍ നിന്നും കുളത്തിലേക്ക് വെളളമെത്തിക്കുകയാണ് അടുത്ത ലക്ഷ്യം.
കൂരാച്ചിപ്പടി പ്രധാന റോഡില്‍ നിന്നും കുളത്തിനടുത്ത് കൂടി കടന്നു പോകുന്ന പഞ്ചായത്ത് റോഡ് എസ്ജി നഗര്‍ വരെ നവീകരിക്കാന്‍ ഫണ്ട് അനുവദിച്ചതായും സി പി മുഹമ്മദ് എംഎല്‍എ അറിയിച്ചു.