രാംകോ കേരളാ പ്രീമിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌

Posted on: April 7, 2015 10:36 am | Last updated: April 7, 2015 at 10:36 am

കല്‍പ്പറ്റ: കേരളാ ഫുട്‌ബോള്‍ അസോസിയേഷനും വയനാട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി നടത്തുന്ന രണ്ടാമത് രാംകോ-കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 19ന് താഴെ അരപ്പറ്റ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നോവ അരപ്പറ്റയുടെ ആഭിമുഖ്യത്തില്‍ സംഘാടക സമിതി രൂപവത്കരിച്ചു.
വയനാട്ടില്‍ ആദ്യമായി നടത്തുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ മികച്ച എട്ട് ക്ലബുകള്‍. കേരളത്തിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനുള്ള ഫുട്‌ബോള്‍ പോരാട്ടത്തില്‍ കേരള അണ്ടര്‍ 21 ടീം, കേരള പോലീസ്, എസ് ബി ടി, എ ജി സി, സെന്‍ട്രല്‍ എക്‌സൈസ്, ആഥിയേരായ നോവ അരപ്പറ്റയും ഇതിന് പുറമെ കേരളത്തിലെ ക്വാളിഫൈ മാച്ചുകളിലൂടെ തിരഞ്ഞടുത്ത രണ്ട് ടീമുകളും പങ്കെടുക്കും. എം ഐ ഷാനവാസ് എം പി, എം വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത ചന്ദ്രന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എം ജെ വിജയപത്മന്‍ എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപവത്കരിച്ചു.
യഹ്‌യാഖാന്‍ തലക്കല്‍ ചെയര്‍മാനും, കെ ആര്‍ വിജയന്‍ കണ്‍വീനറുമാണ്. മറ്റു ഭാരവാഹിളായി സി പി രാജന്‍ (വൈസ് ചെയര്‍മാന്‍, പി സിറാജ്(ജനറല്‍ കണ്‍വീനര്‍, ഹംസ എം വി(ജോയിന്റ് കണ്‍വീനര്‍), ഖാലിദ് പി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ വിവിധ സബ്കമ്മിറ്റികളും ഉള്‍പ്പെടുത്തി 101 കമ്മിറ്റി രൂപവത്കരിച്ചു.