എസ് എസ് എഫ് ദഅ്‌വ പ്രഭാഷണം; സംഘാടക സമിതി രൂപവത്കരിച്ചു

Posted on: April 7, 2015 10:12 am | Last updated: April 7, 2015 at 10:12 am

കോഴിക്കോട്: കുടുംബം തിരുനബിയുടെ പാഠവും പ്രയോഗവും എന്ന വിഷയത്തില്‍ അടുത്ത മാസം എട്ട്, ഒമ്പത്, പത്ത് തീയ്യതികളിലായി എസ് എസ് എഫ് ജില്ലാകമ്മിറ്റി പുവ്വാട്പറമ്പില്‍ സംഘടിപ്പിക്കുന്ന ദഅ്‌വ പ്രഭാഷണത്തിന്റെ സംഘാടക സമിതി രൂപവത്ക്കരിച്ചു. പുവാട്പറമ്പ് സ്‌പെയ്‌സ് ഇന്‍സിറ്റിറ്റിയൂട്ടില്‍ നടന്ന യോഗം കെ പി ബീരാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ ഹാമീദലി സഖാഫി അധ്യക്ഷത വഹിച്ചു. അലവി സഖാഫി കായലം വിഷയം അവതരിപ്പിച്ചു. സുബൈര്‍ സഖാഫി, മൂസ സഖാഫി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഇബ്‌റാഹീം സഖാഫി സംബന്ധിച്ചു.

ഭാരവാഹികളായി സയ്യിദ് ഫള്ല്‍ ഹാശിം സഖാഫി (ചെയ.), യൂസഫലി സഅദി, ഇദ്‌രീസ് (വൈസ്. ചെയ.), ശംസുദ്ദീന്‍ പെരുവയല്‍ (കണ്‍.), സ്വാലിഫ് ഇര്‍ഫാനി, നാഫിര്‍ (ജോ. കണ്‍.) ബി പി സൈനുല്‍ ആബിദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.