കെ എസ് ആര്‍ ടി സി ബസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലിടിച്ചു

Posted on: April 7, 2015 10:06 am | Last updated: April 7, 2015 at 10:06 am

നരിക്കുനി: നരിക്കുനി അങ്ങാടിയില്‍ വീതികുറഞ്ഞ പൂനൂര്‍ റോഡ് ജംഗ്ഷനില്‍ കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍ പെട്ടു.

ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് കുന്ദമംഗലം വഴി നരിക്കുനിയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍ പെട്ടത്. മെയിന്‍ റോഡില്‍ നിന്ന് പൂനൂര്‍ റോഡിലേക്ക് തിരിയുന്നതിനിടെ ബസിന്റെ മുന്‍ഭാഗം പടിഞ്ഞാറ് വശത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തട്ടുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു.
വീതി കുറഞ്ഞ ഈ ജംഗ്ഷന്‍ വീതികൂട്ടണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും നടപടികള്‍ സ്വീകരിക്കാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. തിരക്കേറിയ അങ്ങാടിയില്‍ ഒരു വലിയ വാഹനം എല്‍ ആകൃതിയിലുള്ള ഈ വളവ് തിരിയുമ്പോള്‍ മറ്റൊരു വാഹനത്തിനും ഇതുവഴി പോകാന്‍ കഴിയില്ല. നരിക്കുനിയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന ഉറവിടവും ഈ ജംഗ്ഷനാണ്.