Connect with us

Gulf

യു എ ഇ അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ ഫെയ്‌സ് ബുക്ക് അംഗങ്ങളുള്ള രാജ്യം

Published

|

Last Updated

ദുബൈ: അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളുള്ള രാജ്യമെന്ന ബഹുമതി യു എ ഇക്ക്. 50 ലക്ഷം ഫെയ്‌സ് ബുക്ക് അംഗങ്ങളാണ് യു എ ഇയിലുള്ളത്. രണ്ടാം സ്ഥാനത്ത് ഖത്തറാണ് മേഖലയില്‍ നിന്ന് ഇടംപിടിച്ചത്. അറബ് ലോകത്ത് നിന്നുള്ള മൊത്തം ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ ആറു ശതമാനം വരുമിത്. ജി സി സി മേഖലയില്‍ 28 ശതമാനവും യു എ ഇയില്‍ നിന്നുള്ളവരാണ്. 35 ലക്ഷം അംഗങ്ങളാണ് ദുബൈയില്‍ നിന്നു മാത്രമുള്ളത്. കഴിഞ്ഞ മാസത്തെ കണക്കു പ്രകാരമാണിത്. ഇവര്‍ 100 കോടി സന്ദേശങ്ങള്‍ അയക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. 11.15 കോടി കമന്റ്‌സും 45 ലക്ഷം ചിത്രങ്ങളും ഇതില്‍ ഉള്‍പെടും.
രാജ്യത്തു നിന്നുള്ളവരില്‍ 48 ശതമാനത്തോളവും 30 വയസിന് താഴെയുള്ളവരാണ്. ദുബൈ സര്‍ക്കാര്‍ ആര്‍ ടി എ, ദിവ, ദുബൈ പോലീസ് തുടങ്ങിയവയുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ താമസക്കാര്‍ സര്‍ക്കാര്‍ വകുപ്പുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയെ ലക്ഷക്കണക്കിന് ആളുകളാണ് പിന്തുടരുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ പിന്തുടരുന്നവര്‍ മാത്രം 25 ലക്ഷം വരും. ദുബൈ പ്രതിനിധീകരിക്കുന്നത് രാജ്യാന്തര സമൂഹത്തെയാണെന്ന് ഫെയ്‌സ്ബുക്കിന്റെ യുറോപ്പിനും മിന മേഖലക്കുമായുള്ള പൊളിടിക്‌സ് ആന്‍ഡ് ഗവ. വിദഗ്ധ എലിസബത്ത് ലിണ്ടര്‍ വ്യക്തമാക്കി. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ദുബൈയില്‍ താമസിക്കുന്നുണ്ടെന്നതാണ് ഇതിന് കാരണമെന്നും അവര്‍ പറഞ്ഞു.

Latest