വിദേശീയര്‍ അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്ന് യെമന്‍

Posted on: April 5, 2015 9:15 pm | Last updated: April 6, 2015 at 9:11 am
SHARE

yaman rescueസന്‍ആ: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് എല്ലാ വിദേശീയരും അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് യമന്റെ അന്ത്യശാസനം. യമന്‍ വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. വ്യോമാക്രമണത്തിന് പുറമെ ശക്തമായ കരയുദ്ധം ആരംഭിക്കാന്‍ യമന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് യമന്റെ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാത്തവര്‍ക്കും വിമാനത്താവളത്തില്‍ എത്തി രക്ഷപ്പെടാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്നറിയിപ്പ് എത്തിയതിന് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രക്ഷാദൗത്യത്തിന് വേഗത കൂട്ടിയിട്ടുണ്ട്. മൂന്ന് വിമാനങ്ങള്‍ക്ക് സന്‍ആയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചത് ഇന്ത്യക്ക് കൂടുതല്‍ സഹായകമായി. നാലായിരത്തോളം ഇന്ത്യക്കാരാണ് യമനിലുള്ളത്. ഇവരില്‍ ഇതിനകം 2300 ഇന്ത്യക്കാരെ രക്ഷിക്കാനായിട്ടുണ്ട്. ബാക്കിയുള്ളവരില്‍ ആയിരത്തോളം സ്ത്രീകള്‍ യമനീ പൗരന്മാരെ വിവാഹം കഴിച്ച് യമനില്‍ സ്ഥിരതാമസമാക്കിയവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here