കേന്ദ്രകമ്മിറ്റിയില്‍ വി എസിനെ നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കും: പ്രകാശ് കാരാട്ട്

Posted on: April 5, 2015 4:19 pm | Last updated: April 6, 2015 at 9:11 am

karatന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന്‍ പിബി കമീഷന്‍ തീരുമാനമെടുക്കുന്നത് വരെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വി എസ് ആലപ്പുഴയില്‍ നിന്ന് ഇറങ്ങിപ്പോയതടക്കമുള്ള കാര്യങ്ങള്‍ പി ബി കമീഷന്‍ പരിശോധിക്കും. വി എസിന്റെ കാര്യത്തില്‍ കമീഷന്‍ അന്തിമതീരുമാനമെടുക്കും. കേന്ദ്രകമ്മിറ്റിയില്‍ വി എസിനെ നിലനിര്‍ത്തുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഗണിക്കുമെന്നും കാരാട്ട് മനോരമ ന്യൂസിനോട് പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ വി എസിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യില്ല. കേന്ദ്രകമ്മിറ്റിയില്‍ തുടരുന്ന കാര്യത്തില്‍ വി എസിന് പ്രായത്തിന്റെ ഇളവ് നേരത്തെ നല്‍കിയിരുന്നു. ഇനിയും തുടരണമോ എന്ന കാര്യം പരിഗണിക്കും. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ സാധിക്കുമെന്നും കാരാട്ട് സൂചന നല്‍കി. ബാര്‍കോഴക്കേസില്‍ മാണിയോട് മൃദുസമീപനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.