മാണി പാര്‍ട്ടി വിടട്ടേയെന്ന് പി സി ജോര്‍ജ്

Posted on: April 5, 2015 12:18 pm | Last updated: April 6, 2015 at 9:07 am

pc georgeകോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) വിടില്ലെന്ന് പി സി ജോര്‍ജ്. വേണമെങ്കില്‍ മാണി പാര്‍ട്ടി വിട്ടോട്ടെയെന്നും അദ്ദേഹംപറഞ്ഞു. മാണിക്ക് തന്നെ പുറത്താക്കാന്‍ അവകാശമില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും.ഓപ്പണ്‍വോട്ട് ചെയ്യാന്‍ സ്പീക്കറോട് അനുമതി തേടുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടായേക്കും. പിസിയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ധനമന്ത്രി കെ എം മാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ദുബായിലേക്ക് പോയതിനാല്‍ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. തിരിച്ചെത്തിയ മുഖ്യമന്ത്രി മാണിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാണി പി സി ജോര്‍ജിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.