എം ഇ ടി സ്‌കൂളില്‍ വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു

Posted on: April 3, 2015 10:14 am | Last updated: April 3, 2015 at 10:14 am

കൊപ്പം: എം ഇ ടി ഇംഗ്ലീഷ് സ്‌കൂളില്‍ വെക്കേഷന്‍ ക്യാംപ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാംപ് വിദ്യാര്‍ഥികളുടെ വിവിധ ശേഷികളെ തട്ടിയുണര്‍ത്താനും പ്രതി’കളെ കണ്ടെത്താനും സഹായകമായി. സമാപന സമ്മേളനം കെ ഉമര്‍മദനി ഉദ്ഘാടനം ചെയ്തു.
എക്‌സ്പ്രസ് യുവര്‍ സെല്‍വീസ്, നല്ല ആരോഗ്യം, റൈറ്റ് പാത, സോഷ്യല്‍ കമ്മിറ്റ്‌മെന്റ് സെന്‍ഷനുകളില്‍ ഡോ നൂറുദ്ദീന്‍, യൂസഫ് സഖാഫി, ഇ കെ മുഹമ്മദ് കുട്ടി ഹാജി, ബി വൈ മുഹ് സിനന്‍ എന്നിവര്‍ അതിഥികളായി. ലഹരിക്കെതിരെ വിദ്യാര്‍ഥി ജാഥ, കളരിപയറ്റ് പ്രദര്‍ശനം, കലാവിരുന്ന് സംഘടിപ്പിച്ചു.
ക്യാംപിന്റെ രണ്ടാംനാള്‍ തകര്‍ന്ന് കിടക്കുന്ന കൊപ്പം മുളയങ്കാവ് റോഡ് നവീകരിച്ചു. ജംഷീര്‍ കൈനിക്കരയുടെ സോങ്ങ് ഫെസ്റ്റ് ക്യാംപിന്റെ സമാപനത്തിന് ആകര്‍ഷകമായി. പ്രിന്‍സിപ്പാള്‍ വി പി എം ഇസ്ഹാഖ്, അഡ്മിനിസ്‌ട്രേറ്റര്‍ സൈതലവി, സ്വദര്‍ മുഅല്ലിം അബ്ദുറസാഖ് അഹ് സനി പ്രസംഗിച്ചു.