ഐ പി എല്‍ തഴഞ്ഞു; പുജാരക്ക് കൗണ്ടി ക്രിക്കറ്റ് തുണ

Posted on: April 3, 2015 1:10 am | Last updated: April 3, 2015 at 11:30 am

poojara1ലണ്ടന്‍: ഐ പി എല്‍ താരലേലത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ട ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര ഇംഗ്ലീഷ് കൗണ്ടി ടീം യോര്‍ക്‌ഷെറില്‍ ചേര്‍ന്നു. പാക്കിസ്ഥാന്റെ യൂനിസ് ഖാന് പകരക്കാരനായിട്ടാണ് പുജാരയെ ഇംഗ്ലീഷ് ക്ലബ്ബ് ടീമിലെത്തിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം യോര്‍ക്‌ഷെറിനായി കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകും പുജാര. യോര്‍ക്‌ഷെറിന്റെ ആദ്യ വിദേശ താരം സച്ചിനായിരുന്നു. േ
ദേശീയ ടീമിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതിനാലാണ് യൂനിസ് ഖാന്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പുജാരയെ പോലെ മികവുറ്റ ബാറ്റ്‌സ്മാനെ ലഭിച്ചതോടെ വിടവ് നികത്തിക്കഴിഞ്ഞുവെന്ന് യോര്‍ക്‌ഷെര്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ മോക്‌സന്‍ പറഞ്ഞു.
സച്ചിനണിഞ്ഞ യോര്‍ക്‌ഷെര്‍ ജഴ്‌സിയില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് പുജാര. 27 ടെസ്റ്റുകളില്‍ നിന്ന് 2073 റണ്‍സ് നേടിയിട്ടുണ്ട് സൗരാഷ്ട്ര താരം.