പെസഹാ ദിനത്തില്‍ ഘര്‍ വാപ്‌സി

Posted on: April 3, 2015 12:26 am | Last updated: April 3, 2015 at 12:26 am

ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാല് പേര്‍ ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദുമതം സ്വീകരിച്ചു. പൂമംഗലം നാളികേരത്തില്‍ ബിജു, ഭാര്യ ബേബി, മക്കളായ അഖില്‍, അഞ്ജന എന്നിവരാണ് പെസഹാ ദിനമായ ഇന്നലെ ഹിന്ദുമതം സ്വീകരിച്ചത്. വി എച്ച് പിയുടെ നേതൃത്വത്തിലാണ് സംഘ് പരിവാര്‍ സംഘടനകള്‍ ഘര്‍ വാപ്‌സി സംഘടിപ്പിച്ചത്. എടക്കുളം പതിയാംകുളങ്ങര ക്ഷേത്രത്തില്‍ വെച്ച് എഠത്തിരുത്തിമന കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.