മാണി-പിസി തര്‍ക്കത്തില്‍ സുകുമാരന്‍ നായര്‍ ഇടപെടണം: രമേശ് ചെന്നിത്തല

Posted on: April 2, 2015 9:20 pm | Last updated: April 2, 2015 at 9:29 pm
SHARE

ramesh chennithalaകോട്ടയം:സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും ധനമന്ത്രി കെ എം മാണിയും തമ്മിലുള്ള തര്‍ക്കത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇടപെടണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരന്‍ നായരുമായി പെരുന്നയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. ധനമന്ത്രി കെ എം മാണിയുമായി സുകുമാരന്‍ നായര്‍ക്കുള്ള അടുപ്പം പ്രശ്‌നം പരിഹരിക്കുവാന്‍ ഉപയോഗിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.