കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള എട്ട് വിമാനങ്ങള്‍ റദ്ദാക്കി

Posted on: April 2, 2015 7:47 pm | Last updated: April 2, 2015 at 7:56 pm

KARIPPURമലപ്പുറം: കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള എട്ട് വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫിലെ ശക്തമായ പൊടിക്കാറ്റ് കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ഗള്‍ഫ് നാടുകളില്‍ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായിരിക്കുകയാണ്. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. സൗദി അറേബ്യയിലെ റിയാദ്, ഖത്തര്‍ , യു .എ . ഇ എന്നിവിടങ്ങളിലാണ് അപകടകരമായ രീതിയില്‍ പൊടിക്കാറ്റ് വീശുന്നത്. പൊടിക്കാറ്റു മൂലം ജനജീവിതം തന്നെ താറുമാറായി സൗദിയിലും, യു .എ . ഇ ,ഖത്തറിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജിസിസി രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹാജര്‍ നില തീരെ കുറവാണ്.
ഇന്ന് രാത്രിയോട് കൂടി യു .എ .യില്‍ പൊടിക്കാറ്റ് ശക്തിയായി തുടരാന്‍ സാധ്യത ഉണ്ടെന്നും നിരീക്ഷണ കേന്ദ്രങ്ങളിലെ അറിയിപ്പില്‍ പറയുന്നു.