Gulf
പിഴ ഇനത്തില്‍ സര്‍ക്കാറിന് ലഭിച്ചത് 66.420 ദശലക്ഷം റിയാല്‍
മസ്‌കത്ത്: പിഴ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 66.420 ദശലക്ഷം റിയാല്‍. പബ്ലിക്ക് പ്രോസിക്യൂഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് 62 കേസുകള്‍ പ്രോസിക്യൂഷന്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ 14 എണ്ണം ക്രിമിനല്‍ സ്വഭാവമുള്ളതാണ്. 63 പേര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്നുണ്ട്. ഇവരില്‍ 23 പേര്‍ വിദേശികളാണ്. മുതിര്‍ന്ന പ്രോസിക്യട്ടര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റശ്ദി വ്യക്തമാക്കി.
അഴിമതി ആരോപണത്തിന്റെ ശിക്ഷ അനുഭവിക്കുന്നവരുടെ നിരവധി നിക്ഷേപങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്. ഈ പണം കൂടി സര്‍ക്കാറിന് ലഭിക്കുകയാണെങ്കില്‍ വന്‍ തുക തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അഴിമതിവിരുദ്ധ നടപടികളില്‍ അന്താരാഷ്ട്ര സഹകരണം ഒമാന് ലഭിച്ചിട്ടുണ്ടെന്നും ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




