കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പുന:പരിശോധിക്കും

Posted on: April 2, 2015 2:04 pm | Last updated: April 2, 2015 at 11:20 pm
SHARE

KARIPPUR AIRPORTതിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച ഉന്നതതല യോഗം ചേരും. റണ്‍വേയുടെ പുനര്‍നിര്‍മ്മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പരിശോധനയില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് റണ്‍വേ പുനര്‍നിര്‍മ്മാണത്തിനായി വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. മെയ് ഒന്നുമുതല്‍ അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്.