യമനിലെ മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ മിസൈല്‍ ആക്രമണം

Posted on: April 2, 2015 12:07 pm | Last updated: April 2, 2015 at 11:19 pm

yemenസന്‍ആ: യമനില്‍ മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് നേരെ മിസൈലാക്രമണം. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആരുടേയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗികള്‍ക്കും കൂട്ടിനിരിക്കുന്നവര്‍ക്കുമാണ് പരിക്കേറ്റത്. പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.