പത്താം ക്ലാസ് വിദ്യാര്‍ഥി ബുഷ്‌റ ഷെറിന്റെ കവിതാസമാഹാരം പുറത്തിറങ്ങി

Posted on: April 2, 2015 10:16 am | Last updated: April 2, 2015 at 10:16 am

കൂറ്റനാട്: ബുഷ്‌റഷെറിന്റെ വൈറ്റ്‌നര്‍ എന്ന കുരുന്നു കവിതകളുടെ സമാഹാരം പുറത്തിറങ്ങി. എന്റെ തെറ്റുകളെ നീ സമര്‍ത്ഥമായി ഒളിപ്പിച്ചു, എനിക്ക് തിരുത്താനുളള അവസരം നല്‍കാതെ തുടങ്ങിയ നിരവധികവിതകള്‍ സമാഹാരത്തിലുണ്ട്.
ആനക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സമാഹാരത്തിലെ ഭൗതികലോകത്ത് വിലയിടിയുന്ന ജീവിത മുല്യങ്ങളെ കുറിച്ച് ഉത്കണ്ഠയും മനുഷ്യനെന്ന ജീവിയുടെ നിസ്സാരതയും ആവിഷ്‌ക്കരിക്കുന്ന മൂല്യം എന്ന കവിത ചുറ്റുപാടുകളില്‍ നടക്കുന്ന വേവലാധികളുടെ സാക്ഷ്യപത്രമാണ്. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പുസ്തകത്തിന്റെ പ്രകാശനം നടന്നു.
സ്‌കൂളിലെ വിദ്യാരംഗ കലാസാഹിത്യവേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കുമ്പിടി പൊറ്റമ്മല്‍ മുഹമ്മദ് ബഷീര്‍ റഷീദ ദമ്പതികളുടെ മകളാണ് ബുഷ്‌റഷെറിന്‍. ഇതിനകം നിരവധി കവിതകള്‍ എഴുതിയിട്ടുണ്ടങ്കിലും ആദ്യമായിട്ടാണ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നത്.