Connect with us

Kozhikode

മീനാ കുമാരി കമ്മിറ്റി റിപ്പോര്‍ട്ട്: എട്ടിന് തീരദേശ ഹര്‍ത്താല്‍

Published

|

Last Updated

കോഴിക്കോട്: ഡോ. മീനാ കുമാരി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, വിദേശ മീന്‍ പിടുത്ത കപ്പലുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം എട്ടിന് തീരദേശ ഹര്‍ത്താല്‍ സംഘടിപ്പിക്കും.
കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍. പണിമുടക്കിയും മത്സ്യ മാര്‍ക്കറ്റുകളും, മത്സ്യ സംസ്‌കരണ ശാലകളും അടച്ചിട്ടുകൊണ്ടുമാണ് തീരദേശ ഹര്‍ത്താല്‍ നടത്തുന്നത്.
ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യ തൊഴിലാളികള്‍ ഈ മാസം 22ന് പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മത്സ്യ തൊഴിലാളികള്‍ പാര്‍ലിമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കും.
യു പി എ സര്‍ക്കാരിന്റെ അതേ നയം തന്നെയാണ് മത്സ്യ ബന്ധന മേഖലയില്‍ എന്‍ ഡി എ സര്‍ക്കാരും കൈക്കൊള്ളുന്നതെന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി പീറ്റര്‍, എം പി അബ്ദുര്‍റാസിഖ്, ജാക്‌സണ്‍ പൊള്ളയില്‍, വി ഡി മജീന്ദ്രന്‍, എം എന്‍ ഗിരി പങ്കെടുത്തു.