ജൈറ്റെക്‌സ്: സ്വര്‍ണ ലാപ്‌ടോപ് ലേലം നടക്കും

Posted on: April 1, 2015 7:21 pm | Last updated: April 1, 2015 at 7:21 pm

jetexദുബൈ: ഇന്ന് ആരംഭിക്കുന്ന ജൈറ്റെക്‌സിന്റെ ഭാഗമായി ഓണ്‍ലൈനില്‍ സ്വര്‍ണ ലാപ്‌ടോപ്പിന്റെ ലേലം നടക്കുമെന്ന് ഇതിന് നേതൃത്വം നല്‍കുന്ന പ്രമുഖ കംമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലിനോവോ അറിയിച്ചു. എട്ട് ക്യാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ലാപ്‌ടോപ്പാണ് ലിനോവോ ലേലത്തില്‍ വെക്കുന്നത്. വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനായാണ് ഇത്തരം ഒരു ലേലത്തിന് ഒരുങ്ങുന്നത്. #ഏീഹറ4ഏീീറ എന്ന ഓണ്‍ലൈന്‍ ഐഡിയിലാണ് ലേലത്തില്‍ പങ്കെടുക്കേണ്ടവര്‍ എന്റര്‍ ചെയ്യേണ്ടത്. 50,000 ദിര്‍ഹത്തിലാണ് ലേലം ആരംഭിക്കുക. രണ്ടാഴ്ചയോളം ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും ലിനോവോയുടെ ഗള്‍ഫ് ആന്‍ഡ് കെ എസ് എ ജനറല്‍ മാനേജര്‍ മുഹമ്മദ് ഹലീലി വ്യക്തമാക്കി.