Connect with us

Gulf

ബസുകളില്‍ ഇലക്ട്രോണിക് കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു

Published

|

Last Updated

അബുദാബി:അബുദാബി ബസുകളില്‍ ഇലക്ട്രോണിക് കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു. ബസ് യാത്രക്കുപയോഗിക്കുന്ന “ഹാഫിലാത്ത് സ്മാര്‍ട്ട് കാര്‍ഡ്” സംവിധാനം മെയ് പതിനഞ്ചോടെ നിലവില്‍ വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. ഓരോ യാത്രക്കനുസരിച്ച് കാര്‍ഡില്‍ റീച്ചാര്‍ജ്ജ് ചെയ്യുവാനും ഓരോ ആഴ്ചക്കും മാസത്തിനുമായി ഒരുമിച്ച് റീച്ചാര്‍ജ്ജ് ചെയ്യുവാനുമൊക്കെയുള്ള സംവിധാനവും കാര്‍ഡിലുണ്ട്. ബസ്സുകളുടെ വാതിലിന് സമീപത്തുള്ള ചെറിയ സ്‌ക്രീനില്‍ കാര്‍ഡ് പതിപ്പിച്ചാല്‍ കയറുന്ന സ്ഥലമടക്കമുള്ള വിവരം സ്‌കാന്‍ ചെയ്യപ്പെടും. ഇറങ്ങുമ്പോളും ഇത് ആവര്‍ത്തിക്കുന്നതോടെ യാത്ര ചെയ്ത നിശ്ചിത ദൂരത്തിന്റെ യാത്രക്കൂലി കാര്‍ഡിലെ ബാലന്‍സില്‍ നിന്നും ഈടാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ആക്ടിംഗ് ജനറല്‍ മാനേജര്‍ മുഹമ്മദ് നാസര്‍ അല്‍ ഒതൈബ വ്യക്തമാക്കി.

Latest