മുസ്തഫ കമാല്‍ ഐസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

Posted on: April 1, 2015 1:29 pm | Last updated: April 1, 2015 at 11:59 pm

KAMAL-ICCദുബൈ: മുസ്തഫ കമാല്‍ ഐസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ലോകകപ്പ് ട്രോഫി എന്‍ ശ്രീനിവാസന്‍ സമ്മാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് രാജിവച്ചത്. ഐസിസി ചെയര്‍മാന്‍ കപ്പ് നല്‍കിയതിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. ഐസിസി ചട്ടമനുസരിച്ച് ഐസിസി പ്രസിഡന്റായിരുന്നു കപ്പ് ചാമ്പ്യന്‍മാര്‍ക്ക് നല്‍കേണ്ടിയിരുന്നത്. തന്നെ ട്രോഫി നല്‍കാന്‍ അനുദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്നും കമാല്‍ പറഞ്ഞിരുന്നു.
ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചത് അംമ്പയര്‍മാരുടെ സഹായത്തോടെയാണെന്നും കമാല്‍ ആരോപിച്ചിരുന്നു. രോഹിത് ശര്‍മയെ ഔട്ട് വിളിക്കാതെ ഇന്ത്യയെ സഹായിക്കുകയായിരുന്നെന്നാണ് അദ്ദേഹം ആരോപിച്ചത്.