മുഅല്ലിം നാഷണല്‍ കോണ്‍ഫറന്‍സ് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: April 1, 2015 12:33 pm | Last updated: April 1, 2015 at 12:33 pm
SHARE

കല്‍പ്പറ്റ:’പഠനം,സംസ്‌ക്കാരം,സേവനം’എന്ന പ്രമേയത്തില്‍ ഏപ്രില്‍ 4ന് കോഴിക്കോട് എം എ ഉസ്താദ് നഗറില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് ജില്ലയിലെ എല്ലാം റൈഞ്ചുകളിലും രജിസ്‌ട്രേഷനും,ഒരുക്കങ്ങളും പൂര്‍ത്തിയായതായും,മുഴുവന്‍ മുഅല്ലിംകളെയും കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ജില്ലാ നേതാക്കള്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന കര്‍മ്മ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി.മാനേജ്‌മെന്റുകളുടെയും വിദ്ധ്യാര്‍ത്ഥികളുടെയും സജീവ പങ്കാളിത്തവും സഹകരണവും കര്‍മ്മ പദ്ധതികളുടെ വിജയത്തിന് കാരണമായി.കോണ്‍ഫറന്‍സ് ചരിത്ര വിജയമാകുമെന്ന് ജില്ലാ നേതാക്കളായ മമ്മുട്ടി മദനി,അലവി സഅദി,സിദ്ധീഖ് സഖാഫി ബത്തേരി,ജഅ്ഫര്‍ സഅദി മാനന്തവാടി,സലാം മുസ്‌ലിയാര്‍ മേപ്പാടി,മുജീബ് സഖാഫി ചുണ്ട,അബ്ദുല്‍ ഗഫൂര്‍ നിസാമി കല്‍പ്പറ്റ,ഹാരിസ് ഇര്‍ഫാനി പടിഞ്ഞാറത്തറ,എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.