മഹാത്മാ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം: എച്ച് എം എസ്

Posted on: April 1, 2015 12:30 pm | Last updated: April 1, 2015 at 12:30 pm

മാനന്തവാടി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നും പദ്ധതി ജനോപകാരപ്രദമായി കാര്യക്ഷമമാക്കി നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (എച്ച് എം എസ്) ജില്ലാ പ്രവര്‍ത്തന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു
2005 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ വരുത്തി തൊഴിലാളികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലും കര്‍ഷക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലേക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. കൃഷി – മൃഗസംരക്ഷണ – ക്ഷീര വികസന മേഖലയിലെ മുഴുവന്‍ തൊഴിലാഴികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തൊഴിലാളികളുടെ മിനിമം കൂലി 400 രൂപയാക്കണമെന്നും തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, ഇ എസ്സ് ഐ, ഇന്‍ഷൂറന്‍സ് പരിരക്ഷകള്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ ബി രാജുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. യോഗം എച്ച് എം എസ് ജില്ലാ പ്രസിഡണ്ട് കെ കെ ഹംസ ഉദ്ഘാടനം ചെയ്തു. കെ തങ്കപ്പന്‍,ജെയ്‌സണ്‍ പാലപ്പറ്റ, സി പി അഷറഫ്, പി പി മത്തായി മാസ്റ്റര്‍, ടി ചന്ദ്രന്‍, അജ്മല്‍ സാജദ്, എല്‍ദോസ്, സി എം ഗോപാലന്‍, പി സി മാത്യു, കെ പി മുഹമ്മദ്, ജോസഫ് എം പി, സി വൈ ജോസ്.
ഭാരവാഹികളായി കെ തങ്കപ്പന്‍ (പ്രസിഡന്റ്) കെ ബി രാജുകൃഷ്ണ (ജനറല്‍ സെക്രട്ടറി) ടി ചന്ദ്രന്‍, ജെയ്‌സണ്‍ ലൂയിസ്, എം പി ജോസഫ് (വൈസ് പ്രസിഡന്റ്), പി ഒ എല്‍ദോസ്, കെ പി മനോജ്, സി പി അഷറഫ്(സെക്രട്ടറിമാര്‍)യു അഹമ്മദ്കുട്ടി (ട്രഷറര്‍), എന്നിവരെ തെരഞ്ഞെടുത്തു.