Connect with us

Malappuram

അവഗണനയുടെ ഭാരംപേറി മഞ്ചേരി ഗവ. യൂനാനി ഡിസ്‌പെന്‍സറി

Published

|

Last Updated

മഞ്ചേരി: ഗവണ്‍മെന്റ് യൂനാനി ഡിസ്‌പെന്‍സറിയെ ആശ്രയിക്കുന്നവര്‍ നാമമാത്രമായി ചുരുങ്ങി. ഡോക്ടറും അത്യാവശ്യ മരുന്നുമില്ലാത്തതാണ് കാരണം. മഞ്ചേരി നഗരസഭയുടെ മേല്‍നോട്ടത്തില്‍ എന്‍ ആര്‍ എച്ച് എം ആരംഭിച്ചതാണ് യൂനാനി ഡിസ്‌പെന്‍സറി. തുടക്കത്തില്‍ മരുന്നും ഡോക്ടറുമെല്ലാം കൃത്യമായി ഉണ്ടായിരുന്നു. രോഗികള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു.
മരുന്നും ഡോക്ടറുമില്ലാതായതോടെ രോഗികള്‍ ഈ അതുരാലയം കൈവെടിഞ്ഞു. ഇടക്കാലത്ത് നാലഞ്ചു മാസം തീരെ മരുന്നുണ്ടായിരുന്നില്ല. ഡോക്ടര്‍ക്ക് തിരുവാലി ഡിസ്‌പെന്‍സറിയിലും ആഴ്ചയില്‍ മൂന്ന് ദിവസം ഡ്യൂട്ടിയുണ്ടായിരുന്നു. ഇത് കേവലം ഒരു മാസം മാത്രമായിരുന്നു. എന്നാല്‍ ഡോക്ടര്‍ ശമ്പളം വാങ്ങാന്‍ മാത്രം ഡിസ്‌പെന്‍സറിയില്‍ വരുന്നുവെന്നായി ആരോപണം. എച്ച് എം സി ഒമ്പതിനായിരം രൂപക്ക് മരുന്നും വാങ്ങിവെച്ചെങ്കിലും ഡോക്ടറും രോഗികളും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആരോപണം.
അവധി ദിവസങ്ങളിലൊഴികെ സദാ തുറുന്നു വെക്കാറുണ്ടെങ്കിലും രോഗികള്‍ ഡോക്ടറെ കാണാതെ തിരിച്ചു പോകുന്നത് പതിവായതോടെ എച്ച് എം സി വാങ്ങി വെച്ച മരുന്നുകളും മൂലയില്‍ വിശ്രമിക്കുകയാണ്. നഗരസഭ അഞ്ച് മാസം മുമ്പ് ഒന്നര ലക്ഷം രൂപ മരുന്നിനായി അനുവദിച്ചുട്ടുണ്ടെങ്കിലും കമ്പനി ഇതേ വരെ മരുന്നെത്തിച്ചിട്ടുമില്ല. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനാനി ഡിസ്‌പെന്‍സറിയിലെ രോഗികളുടെ അഭാവം രോഗികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ടെങ്കിലും നഗരസഭയോ ആരോഗ്യ കേരളം പ്രവര്‍ത്തകരോ ഇക്കാര്യം അന്വേഷണ വിധേയമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

Latest