ലാന്‍ഡിംഗിനിടെ എയര്‍ കാനഡ വിമാനം അപകടത്തില്‍പ്പെട്ടു; 23 പേര്‍ക്ക് പരുക്ക്

Posted on: March 30, 2015 4:08 am | Last updated: March 30, 2015 at 10:16 am
SHARE

16777466050_65f9d5178a_oമോണ്‍ട്‌റിയല്‍/യു എസ്: ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയ എയര്‍ കാനഡ വിമാനം എയര്‍ബസ് എ320 വലിയ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹാലിഫാക്‌സ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. അതേസമയം, എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന കാരണം അവ്യക്തമാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായിരുന്നെന്നും ഇതാകാം വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിന് കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്. ആകെ 133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 23 പേരില്‍ 18 പേരെ പരിശോധനകള്‍ക്ക് ശേഷം തിരിച്ചയച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിമാനം അപകടത്തില്‍ പെട്ടതിന് ശേഷം യാത്രക്കാരെ പുറത്തിറക്കിയെങ്കിലും ശക്തമായ മഞ്ഞുപെയ്യുന്ന അവസ്ഥയിലും ഇവരെ കുറെ നേരം ഗ്രൗണ്ടില്‍ നിര്‍ത്തിയതായി യാത്രക്കാര് പരാതിപ്പെട്ടു.