സല്‍മാന്‍ നിസാറിന് എമര്‍ജിംഗ് ക്രിക്കറ്റര്‍ പുരസ്‌കാരം

Posted on: March 28, 2015 5:31 am | Last updated: March 27, 2015 at 11:32 pm
SHARE

കൊച്ചി: ക്രിക്കറ്റ് സ്‌പോര്‍ട്ടോ നല്‍കുന്ന പ്രഥമ എമര്‍ജിങ്ങ് ക്രിക്കറ്റര്‍ ഓഫ് കേരള അവാര്‍ഡ് അണ്ടര്‍ 19 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറിന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് സമ്മാനിച്ചു.
അണ്ടര്‍ 19 , അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ മികവ് പരിഗണിച്ചാണ് രഞ്ജി ട്രോഫിയില്‍ കേരള ടീമില്‍ അരങ്ങേറ്റം കുറിച്ച സല്‍മാന്‍ നിസാറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കേരളത്തില്‍ കഴിവുള്ള ക്രിക്കറ്റ് താരങ്ങളുണ്ടെന്നും ഇവര്‍ക്ക് ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടാവുമെന്നും കൈഫ് പറഞ്ഞു.
കേരളത്തിലെ ക്രിക്കറ്റ് ഭരണതലത്തിലെ മികവ് പരിഗണിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യുവിന് എക്‌സലന്‍സ് അവാര്‍ഡും, കോച്ചിങ് രംഗത്തെ മികവിന് കോച്ച് പി. ബാലചന്ദ്രനും അവാര്‍ഡ് സമ്മാനിച്ചു.