Connect with us

International

ഇറാന്‍- അമേരിക്ക ആണവ ചര്‍ച്ച ഇസ്‌റാഈല്‍ ചോര്‍ത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: ഇറാന്‍ ആണവപദ്ധതിസംബന്ധിച്ച് അമേരിക്കന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ചോര്‍ത്തിയ ഇസ്‌റാഈല്‍, രഹസ്യവിവരങ്ങള്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കി ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ പിന്തുണനല്‍കിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറില്‍ ഉരുത്തിരിയുന്ന നിബന്ധനകള്‍ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് ഇസ്‌റാഈലിന്റെ ഈ ശ്രമമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്‌റാഈലും പരസ്പരം രഹസ്യങ്ങള്‍ ചോര്‍ത്താറുണ്ട്. എന്നാല്‍ ഇസ്‌റാഈല്‍ അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ നിയമസഭാംഗങ്ങള്‍ക്ക്തന്നെ അവനല്‍കി അമേരിക്കന്‍ നയതന്ത്രത്തെത്തന്നെ അട്ടിമറിക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം പറയുന്നു. യു എസ് രഹസ്യാന്വേഷണ വിഭാഗം ഇസ്‌റാഈല്‍ കേബിളുകളില്‍ നുഴഞ്ഞുകയറിയപ്പോഴാണ് വിവരങ്ങള്‍ ചോരുന്നതായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ചാരപ്രവര്‍ത്തനത്തിലൂടെ ആണവ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നിഷേധിച്ച ഇസ്‌റാഈല്‍, തങ്ങള്‍ക്ക് മറ്റുമാര്‍ഗങ്ങളിലൂടെയാണ് ഇവ ലഭ്യമായതെന്നും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.

Latest