ജാമിഅ ദഅ്‌വത്തില്‍ ഇസ്്‌ലാമിയ്യ മദ്‌റസ ഉദ്ഘാടനം 29ന്

Posted on: March 24, 2015 5:41 am | Last updated: March 24, 2015 at 12:42 am
SHARE

കോയമ്പത്തൂര്‍: ശൈഖ് ആദം ഹസ്‌റത്ത്(റ)വിന്റെ നാമധേയത്തില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ദഅ്‌വത്തില്‍ ഇസ്്‌ലാമിയ്യ കരിമ്പകടയില്‍ നിര്‍മിച്ച മദ്‌റസയുടെ ഉദ്ഘാടനം ഈ മാസം 29 ന് രാവിലെ 11.30ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍ നിര്‍വഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം ടി എം അമാനുല്ലാ ഹസ്‌റത്തിന്റെ അധ്യക്ഷതയില്‍ മര്‍കസ് മുദരിസ് ഹസ്‌റത്ത് മുഖ്താര്‍ ബാഖവി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹുസൈന്‍ തങ്ങള്‍ ആന്ത്രോത്ത്, മൂസ സഖാഫി അമേരിക്ക, മൗലവി ഷാജഹാന്‍ ഹസ്‌റത്ത് ഫാളില്‍ റശാദി, മൗലാനാ അബ്ദുര്‍റഹീം ഹസ്‌റത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.