പാര്‍ലമെന്റിന് സമീപം തീപിടുത്തം

Posted on: March 22, 2015 2:52 pm | Last updated: March 23, 2015 at 10:36 am
SHARE

FIREന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ലമെന്റിന് സമീപം വന്‍തീപിടുത്തം. പാര്‍ലമെന്റിന് സമീപമുള്ള റിസപ്ഷന്‍ ഏരിയയിലാണ് തീപിടിച്ചത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ പൂര്‍ണമായും അണച്ചു. ഫയര്‍ഫോഴിസിന്റെ പത്ത് എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്.
ഉച്ചക്ക് ശേഷം 2.30 ഓടെയാണ് സംഭവം. കനത്ത പുക ഉയര്‍ന്നതോടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. എസി പവര്‍സ്‌റ്റേഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. തീപിടുത്തത്തെ തുടര്‍ന്ന് പാര്‍ലമെന്റിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. 30 ഫയര്‍മാന്‍മാര്‍ എത്തി ദ്രുതഗതിയില്‍ തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ എ കെ ശര്‍മ പറഞ്ഞു.