നേതാക്കളുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

Posted on: March 21, 2015 12:15 pm | Last updated: March 22, 2015 at 11:32 am

oommen chandlതൃശൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ വിവാദ പ്രസ്താവനകളെ തള്ളി മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റേയും കഴക്കൂട്ടം എംഎല്‍എ എം എ വാഹിദിന്റേയും പ്രസ്താവന പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതായിരുന്നില്ല ഇരുവരുടേയും പരാമര്‍ശങ്ങള്‍. മന്ത്രി ഷിബു ബേബി ജോണിന്റെ പരാതി ലഭിച്ചിട്ടുണ്ട്. അത് പരിശോധിക്കും. ഇന്നലെ രാത്രി ഫോണില്‍ വിളിച്ചാണ് മന്ത്രി പരാതിപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തനത് ശൈലിയിലുള്ളത് മാത്രമായിരുന്നു തന്റെ പ്രസ്താവനയെന്ന് കെ സി അബു പറഞ്ഞു. കൂടുതല്‍ പറഞ്ഞ് വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.