ബിജി മോളെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു

Posted on: March 20, 2015 1:05 pm | Last updated: March 21, 2015 at 1:04 am
SHARE

kc abuകോഴിക്കോട്: ബജറ്റ് അവതരണ ദിനം നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ സ്ത്രീ പീഡന ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തെ വനിതാ എംഎല്‍എമാരെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു. ജമീലാ പ്രകാശത്തിനേയും ബിജി മോളേയും പരിഹസിച്ചാണ് അബു പ്രതികരിച്ചത്

നിയമസഭയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ തടയുമ്പോള്‍ അത് ബിജി മോള്‍ ആസ്വദിക്കുകയായിരുന്നു. അതില്‍ അവര്‍ പരാതിപ്പെടാന്‍ ഇടയില്ല. എന്തിനാണ് ശിവദാസന്‍ നായരെ ജമീലാ പ്രകാശം കടിച്ചത്. കരിമ്പ് ശരീരമുള്ള പികെ ബഷീറിനെ കടിക്കാമായിരുന്നു എന്നും അബു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരില്‍ പ്രധാനിയാണ് അബു. വനിതാ എംഎല്‍എമാരെ അബു കളിയാക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ അബുവിനെതിരെയും പ്രതിഷേധം ശക്തമാകും.