വനിതാ എംഎല്‍എമാരെ ഉപദ്രവിച്ചെന്ന പരാതി പൊലീസ് സ്പീക്കര്‍ക്ക് കൈമാറി

Posted on: March 20, 2015 11:11 am | Last updated: March 21, 2015 at 1:04 am
SHARE

sabhaതിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ വനിതാ എംഎല്‍എമാരെ ഉപദ്രവിച്ചെന്ന പരാതി പൊലീസ് സ്പീക്കര്‍ക്ക് കൈമാറി. ഡിജിപി മുഖേനയാണ് പരാതി സ്പീക്കര്‍ എന്‍ ശക്തന് കൈമാറിയത്. നിയമസഭയ്ക്കകത്ത് നടന്ന സംഭവമായതിനാലാണ് പരാതി സ്പീക്കര്‍ക്ക് നല്‍കിയത്.

സഭയില്‍ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം നേതാവ് എ എച്ച് അസീസാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മന്ത്രി ഷിബു ബേബി ജോണ്‍, ശിവദാസന്‍ നായര്‍ എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇടത് എംഎല്‍എമാരായ ജമീല പ്രകാശം, ഇ.എസ്. ബിജി മോള്‍ എന്നിവരോട് മോശമായി പെരുമാറി എന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടും സ്പീക്കര്‍ പോലീസില്‍ പരാതി നല്‍കിയില്ലെന്നും, അതിനാല്‍ സ്പീക്കര്‍ക്കെതിരെയും നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.