Connect with us

Kerala

ബി ജെ പി പ്രവര്‍ത്തകന്‍ മുതലമട മണി കൊല്ലപ്പെട്ട കേസില്‍ ഒന്നും നാലും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Published

|

Last Updated

പാലക്കാട്: ബി ജെ പി പ്രവര്‍ത്തകനായ മുതലമട മണി കൊല്ലപ്പെട്ട കേസില്‍ അല്‍ ഉമ്മ പ്രവര്‍ത്തകരായ ഒന്നും നാലും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നാം പ്രതി കിഴക്കഞ്ചേരി മൂലങ്കോട് പാണ്ടാംകോട് മുഹമ്മദ് ശരീഫ് (41), നാലാം പ്രതി മലപ്പുറം വളാഞ്ചേരി കാര്‍ത്തല ഒറ്റകത്ത് ഹബീബ് കോയ (49) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ ജഡജ് (അഞ്ച്) കെ ആര്‍ മധുകുമാര്‍ വിധി പ്രഖ്യാപിച്ചത്. 302 വകുപ്പ് പ്രകാരം ജീവപര്യന്തം, രണ്ട് ലക്ഷം രൂപ, 364 വകുപ്പ് ജീവപര്യന്തം തടവ്, 10000 രൂപ. 153 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിനതടവും 5000 രൂപ പിഴ. 447 വകുപ്പ് പ്രകാരം മൂന്ന് മാസം തടവ്, 500 രൂപ പിഴ എന്നിങ്ങിനയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. പിഴ സംഖ്യ ഈടാക്കി മണിയുടെ ഭാര്യ സത്യഭാമക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. 19 വര്‍ഷം മുമ്പാണ് ബി ജെ പി മണ്ഡലം പ്രസിഡന്റായിരുന്ന മണിയെ മുതലമട ഈച്ചരംപാറച്ചുവട്ടിലെ താമസസ്ഥലത്തു നിന്ന് നായാട്ടിനെന്ന വ്യാജേന വിളിച്ചിറക്കിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയത്. മുതലമട ചുള്ളിയാര്‍ ഡാമില്‍ 1990 നടന്ന ഷംസുദ്ദീന്റെ കൊലപാതകത്തിന് പ്രതികാരമായും അല്‍ ഉമ്മ സംഘടന വളര്‍ത്തുന്നതിനുമായിരുന്നു കൊലപാതകമെന്നാണു പ്രോസിക്യൂഷന്‍ വാദം. 1996 ജൂലൈ 20ന് പ്രതികള്‍ മണിയെ സ്ഥലം വാങ്ങാനെന്ന വ്യാജേന താമസ സ്ഥലത്തെത്തി കണ്ടു പരിചയമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് 96 ആഗസ്റ്റ് 13ന് മുഹമ്മദ് ഷെരീഫ് മറ്റു പ്രതികളായ അബ്്ദുല്‍ ഖാദര്‍, സെയ്തലവി, സെയ്ദ് ഹബീബ് കോയ തങ്ങള്‍ എന്നിവര്‍ രണ്ടു ബൈക്കുകളിലെത്തി മണിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു്. 50 മീറ്റര്‍ അകലെയുള്ള പാറച്ചരിവില്‍വെച്ചു മണിയുടെ കഴുത്തിലും ചുമലിലും വെട്ടി വീഴ്ത്തി