ബേങ്ക് സ്ട്രീറ്റില്‍ വാഹന പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ആശ്വാസം

Posted on: March 9, 2015 9:30 pm | Last updated: March 9, 2015 at 9:30 pm
SHARE

carഷാര്‍ജ: റോള നഗരത്തിലെ ഏറ്റവും തിരക്കുപിടിച്ച ഭാഗങ്ങളിലൊന്നായ ബേങ്ക് സ്ട്രീറ്റില്‍ പുതുതായി വാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തി. ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലെ മ്യൂസിയത്തിനോട് ചേര്‍ന്നാണ് വിശാലമായ പാര്‍ക്കിംഗ്. നിരവധി വാഹനങ്ങള്‍ക്കു ഒന്നിച്ചുപാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് പാര്‍ക്കിംഗ് തുറന്നത്. ഉദ്യാനം പൊളിച്ചുമാറ്റിയാണ് പാര്‍ക്കിംഗ് നിര്‍മിച്ചത്.

ചുറ്റും ഇന്റര്‍ലോക്ക് പാകുന്ന ജോലി തുടരുകയാണ്. സമീപത്ത്കൂടി കോര്‍ണീഷിലേക്കുള്ള റോഡും വികസിപ്പിച്ചിട്ടുണ്ട്.
പുരാവസ്തു സൂക്ഷിപ്പ് കേന്ദ്രങ്ങളുടെയും, മറ്റും പുനരുദ്ധാരണവും ഈ ഭാഗത്ത് നടക്കുന്നുണ്ട്. റോളയിലെത്തുന്ന യാത്രക്കാര്‍ ഏറ്റവും അധികം വിഷമം അനുഭവിക്കുന്നത് വാഹന പാര്‍ക്കിംഗിനാണെന്ന് പരാതി നിലനില്‍ക്കേയാണ് നേരിയ ആശ്വാസമായി പാര്‍ക്കിംഗ് തുറന്നിരിക്കുന്നത്.