Connect with us

Kerala

ഡിജിറ്റല്‍ കേരളം

Published

|

Last Updated

SABHA 02>>നെഹ്‌റുവിന്റെ പേരില്‍ ഭവന പദ്ധതി
>>ഇ-ഭരണത്തിന് മുന്‍ഗണന

തിരുവനന്തപുരം: വികസന തുടര്‍ച്ചയില്‍ ഊന്നിയും ക്ഷേമപദ്ധതികള്‍ പരിഗണിച്ചും ഇ- ഭരണത്തിന് മുന്‍ഗണന നല്‍കിയും യു ഡി എഫ് സര്‍ക്കാറിന്റെ നാലാമത് നയപ്രഖ്യാപനം. നെഹ്‌റുവിന്റെ പേരില്‍ പുതിയ ഭവന പദ്ധതി ഇടംപിടിച്ച നയപ്രഖ്യാപനത്തില്‍ കേരളത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കാനും ലക്ഷ്യമിടുന്നു. പ്രതിപക്ഷ പ്രതിഷേധവും ബഹിഷ്‌കരണത്തിനുമിടെയാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നയപ്രഖ്യാപനം നടത്തിയത്. ആരോഗ്യമേഖലയില്‍ കൂടുതല്‍ സൗജനങ്ങ്യള്‍ വാഗ്ദാനം ചെയ്ത ഗവര്‍ണര്‍, ജൈവകൃഷി പ്രോത്സാഹനവും പ്രഖ്യാപിച്ചു. കണ്ണൂര്‍ വിമാനത്താവളം നിര്‍മാണം 2016 മെയില്‍ പൂര്‍ത്തീകരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രധാന നിര്‍ദേശങ്ങള്‍
> ജവഹര്‍ ഭവന പദ്ധതിയിലൂള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിലെ ഒരു വാര്‍ഡില്‍ ഒരു വീട്
> എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് വര്‍ഷത്തിനുള്ളില്‍ ശുചിത്വ സൗകര്യം
> ഭൂരഹിതരായ ഗോത്രവര്‍ഗക്കാര്‍ക്ക് 7,693 ഹെക്ടര്‍ ഭൂമി വിതരണം ചെയ്യും
> കെ എസ് ആര്‍ ടി സി കൊറിയര്‍, പാര്‍സല്‍ സര്‍വീസുകള്‍ ആരംഭിക്കും
> എല്ലാ ഗ്രാമപഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍
> കേരള ഹാന്റ്‌ലൂം എന്ന പേരില്‍ കൈത്തറി ബ്രാന്‍ഡ്
> സ്ത്രീകള്‍ക്കായി സുഭദ്രം ക്യാന്‍സര്‍ ബോധവത്കരണ- രോഗനിര്‍ണയ- ചികിത്സ- പുനരധിവാസ പദ്ധതി.
> സഹകരണ ബേങ്കിംഗ് മേഖലയില്‍ എ ടി എം, റൂപേ കാര്‍ഡ്, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍
> വാര്‍ഷിക പദ്ധതികളില്‍ അവതരിപ്പിച്ചിട്ടുള്ള ആസ്തികളുടെ ഡിജിറ്റൈസ്ഡ് ഡോക്യുമെന്റേഷന്‍
> മൂലധന ആസ്തികളുടെ ഫോട്ടോഗ്രാഫുകള്‍ അപലോഡ് ചെയ്യും
> ഇലക്‌ട്രോണിക് ആരോഗ്യ രേഖകളും ഇലക്‌ട്രോണിക് മെഡിക്കല്‍ രേഖകളും വികസിപ്പിക്കുന്നതിന് കേരള ഇ- ഹെല്‍ത്ത് പ്രോഗ്രാം
> 1970 മുതലുള്ള ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍
വഴി ലഭ്യമാക്കും
> അടിസ്ഥാനതല കൂലി ഉറപ്പാക്കുന്നതിനായി കേരള മിനിമം ഗ്യാരന്റീഡ്
വേജസ് ബില്‍
> പുതിയ പത്ത് ഇക്കോ ടൂറിസം
കേന്ദ്രങ്ങള്‍
>ആള്‍ ഇന്ത്യ വിമന്‍സ് ബറ്റാലിയനും ആള്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനും
> ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ മനുഷ്യക്കടത്ത്‌വിരുദ്ധ കേന്ദ്രം
> പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാക്കാന്‍ പട്ടിക ജാതി വികസന വകുപ്പിന്റെ പ്രത്യേക പദ്ധതി
> പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രത്യേക പദ്ധതി
വിദ്യാഭ്യാസം/ തൊഴില്‍
> ജൈവകൃഷിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള കര്‍ഷകരുടെ മക്കള്‍ക്ക് കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് പ്രത്യേക
ക്വാട്ട
>കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ ഗോത്ര വിദ്യാഭ്യാസം സാധ്യമാക്കുന്ന ഗുരുകുലം പദ്ധതി
> ടെക്‌നോപാര്‍ക്കിലും ടെക്‌നോസിറ്റിയിലും അമ്പതിനായിരം
തൊഴിലവസരങ്ങള്‍
> ഇന്‍ഫോപാര്‍ക്കില്‍ മുപ്പതിനായിരം തൊഴിലവസരങ്ങള്‍
> കോഴിക്കോട് സൈബര്‍പാര്‍ക്ക് ഡിസംബറില്‍ പൂര്‍ത്തിയാക്കും
> ഐ ടി ഐകളില്‍ പ്ലെയ്‌സ്‌മെന്റ് സെല്‍
അടിസ്ഥാന സൗകര്യം
> അടിസ്ഥാനസൗകര്യ വികസനത്തിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ മാസ്റ്റര്‍ പ്ലാന്‍ 2030
> തലശ്ശേരി- മാഹി ബൈപ്പാസ് നിര്‍മാണം
> കോഴിക്കോട്, തിരുവനന്തപുരം നഗരപാത വികസനം.
> കെ എസ് ടി പിയുടെ കീഴില്‍ കഴക്കൂട്ടം- അടൂര്‍ മോഡല്‍ സേഫ്റ്റി
കോറിഡോര്‍ പദ്ധതി
>ലൈ്റ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ്
>നൂറ് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നാനൂറ് ദിവസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും
> തൂത്തുക്കുടി- കൊല്ലം റൂട്ടില്‍ കശുവണ്ടി നീക്കം കപ്പല്‍ഗതാഗതം വഴി
> ലക്ഷദ്വീപിന് മാത്രമായി ബേപ്പൂര്‍
തുറമുഖത്ത് വാര്‍ഫ്
>23 പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി. അംഗപരിമിതര്‍ക്കായി സമഗ്രനയം
> നഗരപ്രദേശങ്ങളില്‍ വനിതകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ബഹുനില പാര്‍ക്കിംഗ് സൗകര്യവും
> എറണാകുളത്ത് ഇന്റര്‍നാഷനല്‍
വിമന്‍സ് ട്രേഡ് സെന്റര്‍
> നഗര, തദ്ദേശ സ്ഥാപനങ്ങളിലെ തെരുവുവിളക്കുകള്‍ എല്‍ ഇ ഡിയാക്കും
> എല്ലാ ജില്ലകളിലും സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍
കൃഷി
> ജൈവകൃഷി പ്രചരിപ്പിക്കുന്നതിന് വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിക്കും
> കര്‍ഷക രജിസ്‌ട്രേഷന്‍ പദ്ധതിയില്‍ പേര് ചേര്‍ത്ത 18.77 ലക്ഷം കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്
> പന്ത്രണ്ടാം പദ്ധതിയുടെ അവസാനത്തോടെ ക്ഷീര മേഖലയില്‍ സ്വയംപര്യാപ്തത
> മത്സ്യ സമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കും

 

Latest