ഡിജിപിക്കെതിരെ അന്വേഷണമുണ്ടാകില്ല;മാണി തന്നെ ബജറ്റ് അവതരിപ്പിക്കും-മുഖ്യമന്ത്രി

Posted on: March 7, 2015 8:41 am | Last updated: March 8, 2015 at 11:09 am
SHARE

oommenchandi

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി.സി. ജോര്‍ജ് നല്‍കിയ സിഡിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിസാമിനെ രക്ഷിക്കുവാന്‍ ഡിജിപി ശ്രമിച്ചതായി പരാമര്‍ശങ്ങളില്ലെന്നും ഡജിജിപിയെ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രി കെ.എം. മാണി തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമരത്തിന് പ്രതിപക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.