ചരിത്രം, സാഗരം

Posted on: March 2, 2015 2:38 am | Last updated: March 2, 2015 at 10:40 am
SHARE

croudതാജുല്‍ ഉലമാ നഗര്‍: സുന്നി സംഘ ശക്തിക്ക് സമാനതകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന് പരിസമാപ്തി. ആദര്‍ശക്കരുത്തില്‍ സുന്നികൈരളി ഒന്നായി എടരിക്കോടന്‍ മണ്ണിലേക്ക് ഒഴുകിയെത്തിയതോടെ വിശാലമായ താജുല്‍ ഉലമാ നഗരി ജനത്തെ ഉള്‍കൊള്ളാനാകാതെ വീര്‍പ്പ്മുട്ടി. അഹ്‌ലുസുന്നയുടെ അജയ്യരായ നേതാക്കളെല്ലാം അണി നിരന്ന സമാപന വേദി കാണാനാകാതെയാണ് പതിനായിരങ്ങള്‍ മടങ്ങിയത്.
കിലോമീറ്ററുകള്‍ അപ്പുറത്തെ റോഡുകളും വയലുകളും നിറഞ്ഞൊഴുകിയതോടെ കിട്ടിയ ഇടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ സ്ഥാനംപിടിച്ചു. നഗരിയില്‍ എല്‍ സി ഡി ടി വികള്‍ക്ക് മുന്നിലും അനുബന്ധ സമ്മേളനങ്ങള്‍ നടന്ന വിശാലമായ നാല് വേദികള്‍്ക്ക് മുന്നിലും ജനം തടിച്ച് കൂടി. രാവിലെ മുതല്‍ തന്നെ പൊതുസമ്മേളനം ലക്ഷ്യമാക്കി പ്രവര്‍ത്തകര്‍ എത്തിത്തുങ്ങിയിരുന്നു. ഉച്ചയോടെ അതൊരു പ്രവാഹമായി പരിണമിക്കുന്ന കാഴ്ചയായിരുന്നു. എല്ലാ വഴികളും താജുല്‍ ഉലമാ നഗരിയിലേക്കുള്ള ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞു. കിലോ മീറ്ററുകള്‍ കാല്‍നടയായി എത്തിയാണ് ജനം സമ്മേളനത്തിനെത്തിയത്. വേദികാണാനാവാതെ പതിനായിരങ്ങള്‍ സമ്മേളന പരിസരത്ത് ഒതുങ്ങിക്കൂടി. വേദികാണാത്തവര്‍ക്ക് നേതാക്കളുടെ ശബ്ദം ശ്രവിച്ച് സംതൃപ്തരാകേണ്ടി വന്നു. ആരോപണങ്ങള്‍ അഴിച്ചുവിട്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും കുപ്രചാരണങ്ങള്‍ അഴിച്ച് വിടുകയും ചെയ്യുന്നവര്‍ക്ക് ആദര്‍ശ പ്രസ്ഥാനത്തിന്റെ കരുത്ത് തുറന്ന് കാട്ടുന്നതായിരുന്നു സമ്മേളനം.