Connect with us

Kozhikode

അന്തര്‍ സംസ്ഥാന മോഷണസംഘം പിടിയില്‍

Published

|

Last Updated

കൊടുവള്ളി: മദ്‌റസാ ബസാറില്‍ ചരക്ക് ലോറി മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍.
കാരന്തൂര്‍ കോണോത്ത് മേലേടത്ത് താമസിക്കും ശരവണന്‍ (22), മേട്ടുപ്പാളയം കാരമട കെമ്പഗൗണ്ടര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ താമസിക്കുന്ന വിജയ് (33) എന്നിവരെയാണ് മേട്ടുപാളയത്ത് നിന്ന് കൊടുവള്ളി സി ഐ. എ പ്രേംജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
മദ്‌റസാ ബസാര്‍ സ്വദേശി അജ്‌നാസിന്റെ ലോറി ഈ മാസം 18നാണ് മോഷണം പോയത്. മദ്‌റസാ ബസാറില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു. മേട്ടുപാളയത്ത് പഴയ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നിടത്ത് വാഹനം ഉള്ളതായുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
ശരവണന്റെ കുടുംബം വര്‍ഷങ്ങളായി കാരന്തൂരില്‍ താമസിച്ചുവരികയാണ്. ഇയാളുടെ സുഹൃത്താണ് വിജയ്. ഇരുവരും വിവിധ സ്ഥലങ്ങളില്‍ നടന്ന വാഹന മോഷണകേസില്‍ പ്രതികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
താമരശ്ശേരി കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഓഫീസര്‍മാരായ സതീഷ്, ജോര്‍ജ്, വിജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.