Connect with us

Kerala

വി എസ് പങ്കെടുക്കാത്തതില്‍ നിരാശ: കാരാട്ട്

Published

|

Last Updated

ആലപ്പുഴ: സി പി എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ വിട്ടുനിന്നതില്‍ ചെറിയ നിരാശയുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി ഒരു വ്യക്തിയുടേതല്ല. കേരളത്തിന്റെ പൊതു സ്വത്താണ്. വി എസ് അച്ചടക്കം പാലിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതിക്ഷയെന്നും കാരാട്ട് പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുസമ്മേളനത്തിന് മുന്നോടിയായി 25000 റെഡ് വളണ്ടിയര്‍മാര്‍ പങ്കെടുത്ത മാര്‍ച്ച് ആലപ്പുഴയെ പുളകമണിയിച്ചു. എസ് വി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ഉച്ചക്ക് രണ്ടരയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. കാക്കി പാന്റും ചുവപ്പ് ഷര്‍ട്ടും ധരിച്ച് പുരുഷ വളണ്ടിയര്‍മാരും വെള്ള പൈജാമയും ചുവന്ന കൂര്‍ത്തയും ധരിച്ച് വനിതാ വളണ്ടിയര്‍മാരും മാര്‍ച്ചില്‍ അണിനിരുന്നു. വൈ എം സി എ ജംഗ്ഷനില്‍ നിന്ന് മെഡിക്കല്‍ കോളജ് ജംഗ്ഷന്‍ വഴിയാണ് മാര്‍ച്ച് സമ്മേളന നഗരിയായ ചന്ദ്രാനന്ദന്‍ നഗറില്‍ സമാപിച്ചത്.

---- facebook comment plugin here -----

Latest