സ്വഫ്‌വ അംഗങ്ങളുടെ സമ്പൂര്‍ണ സംഗമങ്ങള്‍ ഇന്നു തുടങ്ങും

Posted on: February 22, 2015 11:34 am | Last updated: February 22, 2015 at 11:34 am

sys logoകല്‍പ്പറ്റ: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 26ന് നടക്കുന്ന സ്വഫ്‌വ റാലിയുടേയും പ്രത്യേക സമ്മേളനത്തിന്റെയും അനുബന്ധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സുപ്രധാന കാര്യങ്ങള്‍ അറിയിക്കുന്നതിനുമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്വഫ്‌വ അംഗങ്ങളുടെ സമ്പൂര്‍ണ സംഗമങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് നാലിന് മേപ്പാടി സര്‍ക്കിള്‍ സംഗമം മേപ്പാടി സെന്ററിലും, മൂപ്പൈനാട് സര്‍ക്കിള്‍ വൈകിട്ട് ആറിന് റിപ്പണിലും അമ്പലവയല്‍ സര്‍ക്കിള്‍ സംഗമം ഉച്ചക്ക് രണ്ടിന് ആയിരംകൊല്ലിയിലും നടക്കും. നാളെ വൈത്തിരി, പൊഴുതന സര്‍ക്കിള്‍ സംഗമങ്ങള്‍ വൈകിട്ട് ആറിന് വൈത്തിരി സുന്നീ മദ്‌റസയിലും, മുട്ടില്‍, മീനങ്ങാടി സര്‍ക്കിള്‍ സംഗമങ്ങള്‍ വൈകിട്ട് ആറിന് മുട്ടിലിലും നടക്കും. കണിയാമ്പറ്റ, കോട്ടത്തറ സര്‍ക്കിള്‍ സംഗമങ്ങള്‍ 24ന് ചൊവ്വാഴ്ച വൈകിട്ട് ആറിന് കമ്പളക്കാട് സുന്നീ മദ്‌റസയിലും, കല്‍പ്പറ്റ സര്‍ക്കിള്‍ സംഗമം വൈകിട്ട് ആറിന് എസ് വൈ എസ് ജില്ലാ കാര്യാലയത്തിലും, നൂല്‍പ്പുഴ, പൂതാടി, നെന്മേനി, സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ സംയുക്ത സംഗമം വൈകിട്ട് നാലിന് സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ്‌വയിലും നടക്കും. സ്വഫ്‌വ സംഗമങ്ങള്‍ക്ക് ജില്ലാ-സോണ്‍ നേതാക്കള്‍ നേതൃത്വം നല്‍കും.