Connect with us

Kasargod

ഉപ്പളയില്‍ പോലീസ് നിരപരാധികളെ പീഡിപ്പിക്കുന്നതായി സി പി എം

Published

|

Last Updated

മഞ്ചേശ്വരം: ഉപ്പളയില്‍ പോലീസ് നിരപരാധികളെ കള്ളക്കേസില്‍ പ്രതിചേര്‍ത്ത് പീഡിപ്പിക്കുകയാണെന്ന് സി പി എം നേതാക്കള്‍ ആരോപിച്ചു. ഉപ്പള പെരിങ്കടിയില്‍ സ്‌കൂളും ഗ്രാമപഞ്ചായത്ത് ഓഫീസും ആരാധനാലയത്തിന്റെ ഭണ്ഡാരപ്പെട്ടിയും കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. സംഭവത്തില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിസാരവകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍പോലും പോലീസ് തയ്യാറായത്. എന്നാല്‍ മൂന്ന് ദിവസമായി ഇതേ കേസില്‍ ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ഉള്‍പ്പെടുത്തി പോലീസ് നിരന്തരം പീഡിപ്പിച്ച് വരികയാണ്. ആര്‍ എസ് എസ് നേതാക്കളുടെ പ്രതികാര നടപടികളുടെ ഭാഗമായി, ശക്തമായ സമ്മര്‍ദം പോലീസില്‍ ചെലുത്തിയതിനെ തുടര്‍ന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തത്. പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പോലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സി പി എം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest