Connect with us

Gulf

അബൂദബിയില്‍ വന്‍ തീപിടുത്തം; നിരവധി മരണം

Published

|

Last Updated

അബൂദബി: മുസഫ്ഫ വ്യവസായ കേന്ദ്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ 10 പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി അബൂദബി പോലീസ് അറിയിച്ചു. നിരവധി കാര്‍ഗ്യാരേജുകളുള്ള ഇരുനില കെട്ടിടത്തിലാണ് തീ പ്പിടുത്തമുണ്ടായത്.
ഇതിന് മുകളിലത്തെ നിലയില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുകയായിരുന്നു. ഇവരാണ് വെന്തുമരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.44 ഓടുകൂടിയാണ് വിവരം ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തുമ്പോള്‍ കെട്ടിടം ഭാഗികമായി നശിച്ച നിലയിലായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഉറങ്ങിക്കിടക്കുന്നവരാണ് മരിച്ചത്.
മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും.
വത്ബ, മുസഫ്ഫ എം 33, ഖലീഫ സിറ്റി ബി, ഖലീഫ സിറ്റി എ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേനാ വിഭാഗം എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും പോലീസ് അറിയിച്ചു. അനധികൃതമായി തൊഴിലാളികളെ താമസിപ്പിച്ചതിന് കെട്ടിടമുടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest