കോടതിക്കെതിരായ ശുംഭന്‍ പരാമര്‍ശം തെറ്റെന്ന് വി എസ്

Posted on: February 8, 2015 7:25 pm | Last updated: February 9, 2015 at 12:26 am

vs achuthanandanതിരുവനന്തപുരം: എം വി ജയരാജന്‍ കോടതിക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശം തെറ്റായിരുന്നുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പക്ഷേ, പ്രതിഷേധിക്കാന്‍ ഇടംതേടിയുള്ള ജനങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് ജയരാജന്‍ ജയിലില്‍ പോയത്. എം വി. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകായിരുന്നു അദ്ദേഹം.