കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയെ പുറത്താക്കി

Posted on: February 4, 2015 11:41 pm | Last updated: February 5, 2015 at 9:31 am

anil goswamiന്യുഡല്‍ഹി: ശാരദ ചിട്ടികുംഭകോണ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാതംഗ് സിന്‍ഹയെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയെ കേന്ദ്ര സര്‍ക്കാര്‍ മാറ്റി. രാത്രിയാണ് ഗോസ്വാമി രാജി വെച്ചത്. രാവിലെ ഓഫീസിലെത്തിയ ഉടനെ മന്ത്രി രാജ്‌നാഥ് സിംഗ് ഗോസ്വാമിയെ വിളിച്ചു വരുത്തുകയായിരുന്നു. കൂടിക്കാഴ്ച ഒരു മണിക്കൂറിലെറെ നീണ്ടുനിന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാജ്‌നാഥ് സിംഗ് ചര്‍ച്ച. അതേ സമയം ചര്‍ച്ച നര്‍ച്ച നടത്തിയത് രാജ്യത്തിന്റെ വികസ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചയാണ് മാതംഗ് സിന്‍ഹയെ അറസ്റ്റ് ചെയ്യാനുള്ള സി ബി ഐയുടെ നീക്കം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഫലമാക്കാന്‍ ശ്രമിച്ചത്. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ മാതംഗ് സിന്‍ഹ. ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ ഗോസ്വാമി മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിച്ചു.
ആഭ്യന്തര സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് മന്ത്രി രാജ്‌നാഥ് സിംഗ് സി ബി ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു. മാതംഗ് സിന്‍ഹയുടെ അറസ്റ്റ് സംബന്ധിച്ച് സി ബി ഐ വിശദമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അയച്ചതായാണ് അറിയുന്നത്. കൊല്‍ക്കത്തയില്‍ വെച്ച് ശനിയാഴ്ചയാണ് സി ബി ഐ മാതംഗ് സിന്‍ഹയെ അറസ്റ്റ ്‌ചെയ്തത്. താന്‍ സി ബി യുമായി എന്തു ചര്‍ച്ചയാണ് നടത്തിയതെന്ന് സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കണമെന്ന് ആഭ്യന്ത്രര സെക്രട്ടറി അനില്‍ ഗോസ്വാമിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 1997ലെ ബാച്ചിലെ ജമ്മു കാശുമീര്‍ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് അനില്‍ ഗോസ്വാമി.